Latest News From Kannur

രമണീയം ഒരു കാലം’; കടന്നുപോവുന്ന എംടി, ‘സിതാര’യിലേക്ക് ഒഴുകി സാംസ്കാരിക കേരളം

0

കോഴിക്കോട്: അന്തരിച്ച, മലയാളത്തിന്റെ ഇതിഹാസ എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് ആദരമർപ്പിക്കാൻ ഒഴുകിയെത്തി സാസ്കാരിക കേരളം. എം.ടിയുടെ ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ അദ്ദേഹത്തിന്റെ വീടായ സിതാരയിലാണ് എത്തിച്ചിരിക്കുന്നത്. കലയുടേയും സാഹിത്യത്തിന്റേയും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിനു അന്ത്യാേപചാരമർപ്പിക്കാൻ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, സാഹിത്യ, സിനിമാ മേഖലകളിലെ പ്രമുഖരാണ് എത്തുന്നത്.

നടൻ മോഹൻ ലാൽ, ഷാഫി പറമ്പിൽ എം.പി, എം. സ്വരാജ്, എം.എൻ കാരശ്ശേരി, മന്ത്രിമാരായ എ.കെ ശശീന്ദ്രൻ, വി. അബ്ദുറഹിമാൻ, മുഹമ്മദ് റിയാസ്, എഴുത്തുകാരൻ കെ.പി രാമനുണ്ണി, സംവിധായകൻ ടി.കെ രാജീവ് കുമാർ,പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, സംവിധായകൻ ഹരിഹരൻ, ഗോവ ഗവർണർ അഡ്വ. ശ്രീധരൻ പിള്ള, സി.എം.പി നേതാവ് സി.പി. ജോൺ തുടങ്ങി നിരവധി പേരാണ് സിതാരയിലെത്തി അന്തിമോപചാരമർപ്പിച്ചത്. സമൂഹത്തിന്റെ നാനാ തുറകളിലുള്ളവരും എഴുത്തിന്റെ കുലപതിയെ അവസാനമായി കാണാൻ സിതാരയിലേക്ക് എത്തുന്നുണ്ട്.

Leave A Reply

Your email address will not be published.