ഗാന്ധി സ്മാരക വായനശാല & കെ.സി.കെ.എൻ ലൈബ്രറി വനിതാ വേദി, ബാലവേദി കൂട്ടുകാര്‍ ക്രിസ്തുമസ് ആഘോഷവും, അനുമോദന സദസ്സും സംഘടിപ്പിച്ചു.
കാവിൻമൂല : സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഒരുമയുടെയും ക്രിസ്തുമസ് ആഘോഷം വനിതാ വേദി പ്രവർത്തകർ ഉണ്ടാക്കിയ കേക്ക് മുറിച്ചും, ക്രിസ്തുമസ് കരോള്‍ ഗാനങ്ങള്‍, വിവിധ കലാപരിപാടികളോടെയും വായനശാലയിൽ വച്ച് നടന്നു. ചടങ്ങില്‍ ഗ്രന്ഥശാല രക്ഷാധികാരി ഡോ.വിജയൻ ചാലോട് ക്രിസ്തുമസ് സന്ദേശം കുട്ടികള്‍ക്ക് നല്‍കി. ഗ്രന്ഥശാല സെക്രട്ടറി വി.മധുസൂദനൻ അധ്യക്ഷത വഹിച്ചു. ഭോപ്പാൽ ഐസർ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ അനഘ പ്രേമരാജ് – നെ അനുമോദിച്ചു. വനിതാവേദി പ്രവര്‍ത്തകരായ സിന്ധു.എ.പി, ഉഷ ടീച്ചർ, ദൃശ്യ കെ.വി, തീർത്ഥ പി.വി, എന്നിവരും ബാലവേദി അംഗങ്ങളായ അനിരുദ്ധ്,
മുഹമ്മദ് ഹസ്ബാൻ, അൻവിക, നയോമി, ആൻമരിയ, ഐറ മെഹർ, സിമ്ര നൗറീൻ, ഫാത്തിമത്തുൽ ഷഹ്സ, ശ്രീവേദ പി.പി, ദിൽജിത്ത് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ലൈബ്രേറിയ രമ്യ വി.സി സ്വാഗതവും വനിതാ വേദി കോ- ഓഡിനേറ്റര്‍ അംഗിത എൻ.കെ നന്ദിയും പ്രകാശിപ്പിച്ചു.