മാഹി: പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തിലെ മണ്ഡലവിളക്ക്
മഹോത്സവം 28. ന് വിപുലമായ പരിപാടികളോടെ നടക്കും.. വാദ്യമേളത്തോടെ ഉഷപ്പൂജ, ഉച്ചപൂജ, ദീപാരാധന, പൂമൂടൽ, അത്താഴപൂജ, ഭജന, കടമേരി ഉണ്ണികൃഷ്ണൻ മാരാർ & പാർട്ടിയുടെ തായമ്പക, ചുറ്റുവിളക്ക്, എന്നിവയോടും നടത്തപ്പെടുന്നു. പൂജാദി കർമ്മങ്ങൾക്ക് ബ്രഹ്മശ്രീ പരമേശ്വരൻ നമ്പൂതിരി കാർമികത്വം വഹിക്കും.