Latest News From Kannur

പെട്രോളൊഴിച്ച് തീകൊളുത്തി പാർലമെന്റ് മന്ദിരത്തിന് നേരെ ഓടി യുവാവ്; പാതി കത്തിയ ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

0

ന്യൂഡൽഹി: പുതിയ പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാശ്രമം. ഉത്തർപ്രദേശ് സ്വദേശിയായ ജിതേന്ദ്ര കുമാർ(26) ആണ് പെട്രോളൊഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തു നിന്ന് രണ്ട് പേജ് വരുന്ന ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ബുധനാഴ്ച വൈകീട്ട് 3 മണിയോടെയാണ് സംഭവമുണ്ടായത്. റെയില്‍ ഭവന് സമീപമുള്ള പാര്‍ക്കില്‍ വച്ച് പെട്രോള്‍ ഒഴിച്ച് തീ കൊളിത്തിയ യുവാവ് പാര്‍ലമെന്റ് മന്ദിരത്തിന് നേരെ ഓടുകയായിരുന്നു. പാതി കത്തിയ നിലയിലാണ് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയത്. ഹിന്ദിയിലാണ് ആത്മഹത്യാക്കുറിപ്പ്.

ഇയാളുമായി ബന്ധപ്പെട്ട ഒരു കേസ് നിലനില്‍ക്കുന്നുണ്ട്. ഈ കേസില്‍ പൊലീസ് എതിര്‍കര്‍ഷിയെ ആണ് പിന്തുണയ്ക്കുന്നതെന്നും തനിക്ക് നീതി കിട്ടുന്നില്ല എന്നും പറഞ്ഞാണ് ഇയാള്‍ ആത്മഹത്യാശ്രമം നടത്തിയത്.

വ്യക്തിപരമായ പ്രശ്നങ്ങളെ തുടർന്നാണ് യുവാവിന്റെ ആത്മഹത്യ എന്നാണ് പൊലീസ് നൽകുന്ന സൂചന. ഫോറന്‍സിക് സംഘവും പോലീസും സ്ഥലത്ത് പരിശോധന നടത്തി. പെട്രോൾ, ഇയാളുടെ കത്തിക്കരിഞ്ഞ ഷൂ, വസ്ത്രത്തിന്റെ ഭാഗങ്ങള്‍ തുടങ്ങിയവ സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തു. ഇയാളുടെ ഒരു ബാഗ് സംഭവസ്ഥലത്ത് വെച്ചതായി കണ്ടെത്തിയതും പോലീസ് ശേഖരിച്ചു.

Leave A Reply

Your email address will not be published.