നടപ്പ് സാമ്പത്തികവർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള സമയപരിധി കേന്ദ്ര പ്രത്യക്ഷനികുതി ബോർഡ് നീട്ടി. 2025 ജൂലൈ 31 ആയിരുന്നത് സെപ്തംബർ 15 ആക്കി. റിട്ടേൺ രീതിയിൽ വരുത്തിയ മാറ്റത്തിന് അനുസരിച്ച് സാങ്കേതിക സംവിധാനങ്ങൾ പരിഷ്‌കരിക്കണമെന്നത് പരിഗണിച്ചാണിത്.
റിട്ടേൺ സമർപ്പണം കൂടുതൽ എളുപ്പമാക്കുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും കൃത്യമായ റിപ്പോർട്ടിങ് ഉറപ്പുവരുത്തുന്നതിനുമായി
റിട്ടേൺ ഫോമിന്റെ ഘടനയും ഉള്ളടക്കവും മാറ്റിയിരുന്നു. കംപ്യൂട്ടർ സംവിധാനങ്ങളും മറ്റും അതിനനുസൃതമായി മാറ്റാൻ ‘കൂടുതൽ സമയം ആവശ്യമായി വന്നുവെന്ന് പ്രത്യക്ഷനികുതി ബോർഡ് അറിയിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post