ന്യൂഡല്‍ഹി: കുവൈത്തുമായി നാല് ഉഭയകക്ഷി കരാറുകളില്‍ ഒപ്പുവച്ച് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കുവൈത്ത് സന്ദര്‍ശനത്തിലാണ് ഇരു രാജ്യങ്ങളും നിര്‍ണായകമായ കരാറുകള്‍ ഒപ്പുവെച്ചത്. പ്രതിരോധ സഹകരണം, 2025 മുതല്‍ 2029 വരെ സാംസ്‌കാരിക കൈമാറ്റം, 2025 മുതല്‍ 2028 വരെ കായിക സഹകരണം, രാജ്യാന്തര സോളാര്‍ സഖ്യത്തില്‍ ഉള്‍പ്പെടുത്തല്‍ തുടങ്ങിയ കരാറുകളിലാണ് ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. 43 വര്‍ഷത്തിനിടെ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്ത് സന്ദര്‍ശിക്കുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.