പള്ളൂർ: മാഹി – തലശ്ശേരിബൈപ്പാസിൽ തെരുവ് വിളക്ക് സ്ഥാപിക്കാത്തത് യാത്രികർക്ക് ഏറെ പ്രയാസം സൃഷ്ടിക്കുന്നു. ഇന്നലെ നിർത്തിയിട്ട ലോറിയിൽ ഇടിച്ച് ഒളവിലം സ്വദേശിയായ ബൈക്ക് യാത്രികൻ മരിക്കാൻ ഇടയായതും ഇതുകൊണ്ടു തന്നെയാണ്. വാഹനങ്ങളുടെ വെളിച്ചമല്ലാതെ റോഡ് കൂരിരുട്ടാണ്. ആവശ്യമായ സോളാർ വിളക്കുകൾ സ്ഥാപിച്ച് സുരക്ഷ ഉറപ്പ് വരുത്തണമെന്നാണ് യാത്രികരുടെ ആവശ്യം.