പാനൂർ: ഭിന്നശേഷി സംവരണ വിഷയങ്ങളുടെ നൂലാമാലകളിൽ കുടുങ്ങി കേരള സർക്കാർ അധ്യാപക സ്ഥിര നിയമങ്ങൾ സംസ്ഥാനത്ത്മരവിപ്പിച്ചിരിക്കുകയാണ്.ഈ ദുസ്ഥിതിക്ക് മാറ്റം വരണം. അധ്യാപകർ ദിവസക്കൂലിക്കാരായി മാറുന്നത് കാരണം വിദ്യാഭ്യാസ മേഖലയിൽ അസ്വസ്ഥത പടരുകയാണ്. ഡി എ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ കവർന്നെടുക്കുന്ന നടപടി ഗവൺമെൻ്റ് അവസാനിപ്പിക്കണമെന്നും പങ്കാളിത്ത പെൻഷൻ നിർത്തലാക്കി സ്റ്റാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ടി. പി. ജി. എം. യു. പി. സ്കൂളിൽ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറി എം. കെ. അരുണ ടീച്ചർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്സിക്യുട്ടീവ് അംഗം ഇ. കെ. ജയപ്രാദ് മുഖ്യ പ്രഭാഷണം നടത്തി. ഉപജില്ല പ്രസിഡണ്ട് ഹൃദ്യ ഒ. പി. അധ്യക്ഷത വഹിച്ചു. ഉപ ജില്ല സെക്രട്ടറി വിപിൻ വി. സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു.സംസ്ഥാന നിർവ്വാഹക സമിതി അംഗം ദിനേശൻ പച്ചോൾ, സി. വി. എ. ജലീൽ, ജില്ല ട്രഷറർ രജീഷ് കാളിയത്താൻ, വിദ്യാഭ്യാസ ജില്ല പ്രസിഡണ്ട് കെ. പി. രാമചന്ദ്രൻ, എം. കെ. രാജൻ, പി. ബിജോയ്, ടി. കെ. അജിത, കെ. കെ. മനോജ് കുമാർ, , സന്ദീപ് കെ. സി. തുടങ്ങിയവർ പ്രസംഗിച്ചു. രാവിലെ നടന്ന പ്രതിനിധി സമ്മേളനം തലശ്ശേരി വിദ്യാഭ്യാസ ജില്ല സെക്രട്ടറി കെ. സുധീർ കുമാർ ഉദ്ഘാടനം ചെയ്തു. ആർ. കെ. രാജേഷ് അധ്യക്ഷത വഹിച്ചു. നീതു ജോയ് പാനൂർ, പ്രന്യ വി. കെ. കുന്നോത്തുപറമ്പ്, പ്രദീഷ് വി. മൊകേരി, അക്ഷയ്റാം തൃപ്രങ്ങോട്ടൂർ ബ്രാഞ്ച് റിപ്പോർട്ടുകൾ അവതരിപ്പിച്ചു. അമീൻ സി, വിജിത്ത് പി, സുമയ്യ വി. കെ. തുടങ്ങിയവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ: ഹൃദ്യ ഒ. പി. ( പ്രസിഡണ്ട്)
വിപിൻ വി. (സെക്രട്ടറി)
സന്ദീപ് കെ. സി. (ട്രഷറർ)
Sign in
Sign in
Recover your password.
A password will be e-mailed to you.