പാനൂർ : പെരിങ്ങത്തൂർ ടൗണിൽ വർഷങ്ങളായി അടഞ്ഞുകിടക്കുന്ന സാംസ്ക്കരിക നിലയം തുറന്നു പ്രവർത്തിക്കുക, നിർമ്മാണം പൂർത്തിയായ ശൗചാലയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുക, അടഞ്ഞുകിടക്കുന്ന മുലയൂട്ടൽ കേന്ദ്ര നിർമ്മാണത്തിലുണ്ടായ അഴിമതി പുറത്തു കൊണ്ടുവരിക ഉൾപ്പെടെയുള്ള പാനൂർ നഗരസഭയുടെ ഭാഗത്ത് നിന്നും ഉണ്ടായികൊണ്ടിരിക്കുന്ന നിരന്തര വീഴ്ചകളിൽ പ്രതിഷേധിച്ചു സി.പി.ഐ. എം പെരിങ്ങത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരിങ്ങത്തൂർ ടൗണിൽ പ്രതിഷേധ ധർണ നടത്തി. സി.പി.ഐ. എം ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റിയംഗം പി. മനോഹരൻ അധ്യക്ഷനായി. പെരിങ്ങത്തൂർ ലോക്കൽ സെക്രട്ടറി എം. സജീവൻ, എം. സുധാകരൻ, അതുൽനാഥ് കല്ലറ എന്നിവർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.