ന്യൂഡൽഹി: ഇലക്ട്രോണിക്ക് വോട്ടിങ് മെഷീനുകൾ (ഇ.വി.എം) പരിശോധിക്കണമെന്നു ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീം കോടതി വാദം കേൾക്കും. അടുത്ത മാസമാണ് വാദം കേൾക്കുന്നത്. ഹരിയാന മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ കരൺ സിങ് ദലാൾ അടക്കമുള്ളവർ സമർപ്പിച്ച ഹർജിയാണ് പരിഗണിക്കുന്നത്. ഹർജി തള്ളണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആവശ്യം നിരാകരിച്ചാണ് അടുത്ത മാസം വാദം കേൾക്കാൻ തീരുമാനിച്ചത്. ജനുവരി 20നു ജസ്റ്റിസ് ദത്ത അധ്യക്ഷനായ ബഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. ഇ.വി.എം ഒഴിവാക്കി തെരഞ്ഞെടുപ്പിനു ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് ദത്തയും ഉൾപ്പെട്ട ബഞ്ച് നേരത്തെ തള്ളിയിരുന്നു. പ്രതിപക്ഷം ഇ.വി.എം വിമർശനം തുടരുന്നതിനിടെയാണ് കോടതി നടപടി.
Sign in
Sign in
Recover your password.
A password will be e-mailed to you.