Latest News From Kannur

തലശ്ശേരി സ്റ്റേഡിയത്തിൽ ഇനി കളിയുടെ ആരവം

0

തലശ്ശേരി : ക്രിക്കറ്റിൻ്റെ പിതൃത്വം അവകാശപ്പെടുന്ന, ബ്രിട്ടിഷുകാരുടെ കൈകളിലൂടെ ലഭിച്ച ഹോക്കിയെയും ടെന്നീസിനെയും തനത് കായിക വിനോദമാക്കിയ, കാൽപന്തുകളിയുടെ ആവേശവും ആരവങ്ങളുമുയർത്തിയ         തലശ്ശേരിയുടെ ഗതകാല പ്രഭാവത്തിൻ്റെ ഓർമ്മയുണർത്തുന്ന വി.ആർ.കൃഷ്ണയ്യർ സ്റ്റേഡിയത്തിൽ പഴയകാല കായിക താരങ്ങളുടെ സംഘടനായ ഫ്ളാഷ് ബാക്ക്, പത്താം വാർഷികത്തോടനുബന്ധിച്ച് കായിക മത്സരങ്ങൾക്ക് സ്റ്റേഡിയത്തിൽ വേദി യോരുക്കും. 21 മുതൽ 23 വരെ റോവേഴ്സ് അക്കാഡമി തലശ്ശേരി, സി.കെ സോക്സർ അക്കാഡമി കൂത്ത്പറമ്പ്, അഴിക്കോടൻ സ്മാരക അക്കാഡമി പാറപ്രം, വടക്കുംബാട്  ഫുട്ബോൾ അക്കാഡമി, സുധാകരൻ മാസ്റ്റർ മെമ്മോറിയൽ അക്കാഡമി, മാഹി, കടത്തനാട്ട് അക്കാഡമി പുറമേരി, തുടങ്ങിയ ടീമുകൾ മാറ്റുരയ്ക്കാനെത്തും. 24നു സോഫ്റ്റ് ബോൾ ഡേ നൈറ്റ് ക്രിക്കറ്റ് മത്സരങ്ങൾക്കും സ്റ്റേഡിയം വേദിയാകും. ഐം.എം.എ, ബാർ അസോസിയേഷൻ, പോലീസ്, എക്സൈസ്, ആസ്റ്റർ മിംസ്, പ്രസ്സ് തുടങ്ങിയ ടീമുകളാണ് മത്സര രംഗത്ത് ഉണ്ടാവുക. എം.പി. നിസാമുദ്ദീൻ ജനറൽ കൺവീനറും, പി.കെ. സുരേഷ്, കെ. അഷ്റഫ്, അഫ്സൽ സി.ടി.കെ എന്നിവരാണ് മത്സരങ്ങൾക്ക് നേതൃത്വം നൽകുന്നത്

Leave A Reply

Your email address will not be published.