Latest News From Kannur

ആധുനിക വിദ്യാഭ്യാസത്തിൻ്റെ അടിത്തറ മനുഷ്യത്വമാകണം: കെ.കെ.മാരാർ

0

മാഹി : ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അടക്കം നമ്മൾ പഠിക്കുമ്പോഴും, മഹത്തായ പൈതൃകത്തെക്കുറിച്ചും, കലകളെക്കുറിച്ചും നമ്മൾ പഠിക്കുന്നില്ലെന്ന് ചരിത്ര ഗവേഷകനും, വിഖ്യാത ചിത്രകാരനുമായ കെ.കെ.മാരാർ പറഞ്ഞു. നമ്മുടെ സ്വത്വത്തെ തിരിച്ചറിയാൻ നമുക്കാവണം’ എല്ലാ വിദ്യാഭ്യാസങ്ങളുടേയും പരമമായ ലക്ഷ്യം മനുഷ്യത്വമായിരിക്കണം. മാഹി പി.എം.ശ്രീകേന്ദ്രീയ വിദ്യാലയം വാർഷികാഘോഷം ഉദ്ഘാടന ചടങ്ങിൽ മുഖ്യഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നാളെയുടെ പ്രതിഭകളെ വാർത്തെടുക്കുന്ന സർഗ്ഗ പരതയുടെ പ്രഭവകേന്ദ്രമായി രാജ്യത്തെ പ്രമുഖ വിദ്യാലയമായ പി.എം.ശ്രീ കെ.വി.മാറണമെന്ന്
ഉദ്ഘാടനം ചെയ്ത് കൊണ്ട് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻകുമാർ പറഞ്ഞു. പ്രിൻസിപ്പാൾ ഗിനീഷ് കുമാർ സ്വാഗതം പറഞ്ഞു, വിദ്യാർത്ഥി പ്രതിഭകൾക്ക് അഡ്മിനിസ്ട്രേറ്റർ സമ്മാനങ്ങൾ വിതരണം ചെയ്തു. വൈവിധ്യമാർന്ന
കലാപരിപാടികൾ അരങ്ങേറി.

ചിത്രവിവരണം: മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി. മോഹൻകുമാർ ഉദ്ഘാടനം ചെയ്യുന്നു.

Leave A Reply

Your email address will not be published.