Latest News From Kannur

ആയില്യം നാൾ സമുചിതമായി ആഘോഷിച്ചു.

0

ന്യൂ മാഹി: പെരിങ്ങാടി ശ്രീ കാഞ്ഞിരമുള്ള പറമ്പ് ക്ഷേത്തിൽ ധനുമാസത്തിലെ ആയില്യം നാൾ ആഘോഷം സമുചിതമായി ആഘോഷിച്ചു. രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ അഖണ്ഡനാമ ജപം, ഉച്ചക്ക് നാഗപൂജ, മുട്ട സമർപ്പണം തുടർന്ന് പ്രസാദഊട്ടും നടന്നു. ക്ഷേത്രത്തിലെ മണ്ഡലമഹോത്സവം സമാപനം ഡിസംബർ 25 ന് മണ്ഡലവിളക്കോട് കൂടി സമാപിക്കും. ക്ഷേത്രത്തിലെ ചെണ്ട കൊട്ട് പരിശീലനം നടത്തുന്ന കുട്ടികളുടെ പഞ്ചാരി മേളം അരങ്ങേറ്റവും അന്ന് ദീപാരാധനയക്ക് ശേഷം നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

Leave A Reply

Your email address will not be published.