Latest News From Kannur

അണിയാരം അയ്യപ്പക്ഷേത്രം വാർഷികാഘോഷത്തിന് തുടക്കം

0

പാനൂർ : അണിയാരം അയ്യപ്പക്ഷേത്രത്തിൻ്റെ ഇരുപത്തിയാറാം വാർഷികാഘോഷ പരിപാടികളും മണ്ഡല പുജകളും ഇന്ന് തുടങ്ങും.രാവിലെ വിവിധ പൂജകളും ഉച്ചക്ക് അന്നദാനവും, വൈകിട്ട് ഭജനയും നടക്കും. രാത്രി ഒൻപതരക്ക് തായമ്പക, നാട്ടു പെരുമ നാടൻ പാട്ട് ഗാനമേള അരങ്ങേറും. വെള്ളി വൈകിട്ട് 7ന് മീത്തൽപ്പറമ്പ് അണിയാരം ഗുരുകൃപ സമിതിയുടെ ഭജനയും മെഗാ മ്യൂസിക്കൽ ഇവൻ്റും നടക്കും. ശനി വൈകിട്ട് അണിയാരം ശിവക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്ര പാലിലാണ്ടിപീടിക, കുനിയിൽപീടിക വഴി ക്ഷേത്രാങ്കണത്തിൽ എത്തിചേരും. എഴിന് നടക്കുന്ന സാംസ്കാരിക സമ്മേളനം സ്പീക്കർ എ. എൻ. ഷംസീർ ഉദ്ഘാടനം ചെയ്യും. പ്രദേശിക കലാകാരൻമാരുടെ കലാപരിപാടികളും അരങ്ങേറും. ആഴിപൂജ, കനലാട്ടത്തോടെ വാർഷികാഘോഷ ങ്ങൾക്ക് സമാപനമാവും.

Leave A Reply

Your email address will not be published.