പെരിങ്ങാടി : പ്രള്ളിപ്രം കൂലോത്ത് ചുണ്ട്രാണ്ടിയിൽ രജീഷ് ആണ് മരണപ്പെട്ടത്.
മറ്റു സ്വാമിമാരുമൊത്ത് 2 വണ്ടികളിലായി പോയി, ശബരിമല ദർശനവും കഴിഞ്ഞ് കാറിൽ മടങ്ങുന്ന വഴി ഇന്ന് പുലർച്ചയിൽ ചോറ്റാനിക്കര എത്തിയപ്പോൾ കൂടെയുള്ള സ്വാമിമാർ രജീഷിനെ വിളിച്ചുണർത്തി നോക്കിയപ്പോഴാണ് മരണ വിവരം അറിയുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അവിടെയുള്ള ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പള്ളിപ്രം ചുണ്ട്രാണ്ടിയിൽ പരേതനായ ചന്ദ്രൻ്റെ മകനാണ് രജിഷ് . കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ ഷോപ്പുകളിൽ സ്റ്റേഷനറി സാധനങ്ങൾ മൊത്ത കച്ചവട വിതരണം ചെയ്തു വരികയായിരുന്നു .