മാഹി: സുന്ദര തീരം ശുചിത്വ തീരം എന്ന സന്ദേശം മുൻനിർത്തി മാഹിയിലെ വിവിധ വകുപ്പുകളെയും സന്നദ്ധ സംഘടനകളെയും ഏകോപിപ്പിച്ച് നടത്തുന്ന മെഗാ ബീച്ചിന് മാഹിയിൽ തുടക്കമായി. മാഹി പാറക്കൽ ബീച്ചിൽ നടന്ന ചടങ്ങ് പുതുച്ചേരി ലഫ്റ്റനൻ്റ് ഗവർണർ കെ. കൈലാഷ് നാഥ് ഉദ്ഘാടനം ചെയ്തു. തുടർന്ന് വൊളൻ്റിയർമാർക്ക് ഗവർണർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബീച്ചിൽ വളവിൽ മുതൽ പൂഴിത്തല വരെ 1.8 കി.മി ദൂരത്തോളമാണ് മെഗാ ക്ളീനിംഗ് നടക്കുന്നത്. മെഗാ ക്ളീനിങ്ങിൽ മാഹിയിലെ വിവിധ ഡിപ്പാർട്ട്മെന്റുകൾ, സ്കൂൾ വിദ്യാർത്ഥികൾ, പാറക്കൽ വളവിൽ ക്ഷേത്ര സമാജങ്ങൾ, സേവാഭാരതി ആപ്തമിത്ര വളണ്ടിയർമാർ തുടങ്ങിയവ പങ്കെടുത്തു.
മാഹി എം എൽ എ രമേഷ് പറമ്പത്ത്, മാഹി റീജീണ്യൽ അഡ്‌മിനിസ്ട്രേറ്റർ ഡി മോഹൻകുമാർ, മുൻസിപ്പൽ കമ്മീഷണർ സതേന്ദർ സിങ് എന്നിവർ സംസാരിച്ചു.
പോലീസ് സൂപ്രണ്ട് ജി. ശരവണൻ, ഡെപ്യൂട്ടി തഹസിൽദാർ മനോജ് വളവിൽ, മാഹി വിദ്യാഭ്യസ മേലധ്യക്ഷ എം. എം. തനൂജ, ഫിഷറീസ് അസി ഡയറക്ടർ ഇ. പി. ശിവകുമാർ എന്നിവർ പങ്കെടുത്തു