മാഹി: മാഹി മുൻസിപ്പാലിറ്റി കമ്മീഷണറായി 35 കാരനായ സതേന്ദർ സിംഗ് ചാർജെടുത്തു. ഉത്തർപ്രദേശിലെ അമ്രോഹ ജില്ലയിൽ നിന്നുള്ള സതേന്ദർ സിംഗിന് കാഴ്ച്ചശക്തിയില്ല. നല്ല ഒരു മോട്ടിവേഷൻ സ്‌പീക്കർ കൂടിയായ ഇദ്ദേഹം 714-ാം റാങ്ക് നേടിയാണ് ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷകളിലൊന്നായ യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) പരീക്ഷയിൽ വിജയിച്ചത്.
ഡൽഹിയിലെ സെൻ്റ് സ്റ്റീഫനിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശേഷം നെഹ്റു സർവകലാശാലയിൽ (ജെഎൻയു) ബിരുദാനന്തര ബിരുദവും എം.ഫിൽ-പിഎച്ച്‌ഡിയും നേടി ശ്രീ അരബിന്ദോ കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറായി. 2018ൽ യു.പി.എസ്.സി സിവിൽ സർവീസസ് പരീക്ഷ എഴുതുകയും 714-ാം റാങ്ക് നേടുകയും ചെയ്തു. പിന്നീട് പ്രതിരോധ മന്ത്രാലയത്തിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമിതനായി ഇക്കുറി ഐ.എ.എസിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഒന്നര വയസ്സുള്ളപ്പോൾ, ന്യുമോണിയ ബാധിച്ചപ്പോൾ കുത്തിവയ്പ്പിനെത്തുടർന്നാണ് ഇദ്ദേഹത്തിന് കാഴ്‌ചശക്തി നഷ്‌ടപ്പെട്ടത്.
ഭരണചുമതലകളിൽ ഇദ്ദേഹത്തെ സഹായിക്കുവാൻ ഒരു അസിസ്റ്റ്ന്റിനെയും നിയമിച്ചിട്ടുണ്ട്.
Sign in
Sign in
Recover your password.
A password will be e-mailed to you.