മാഹി: വളവിൽ അയ്യപ്പ ക്ഷേത്രം മണ്ഡല വിളക്ക് മഹോത്സവം ഡിസംബർ 22 മുതൽ 26 വരെ നടക്കും. 22 ഞായറാഴ്ച്ച വൈകീട്ട് 7.50 നും 8.20 നും മദ്ധ്യേ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഇളമ്പിലക്കാട് ആനന്ദ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഉത്സവം കൊടിയേറും. ഡിസംബർ 23 തിങ്കളാഴ്ച്ച വൈകീട്ട് 7 മണിക്ക് ശ്രീലയം മ്യൂസിക്ക് ബാൻ്റിൻ്റെ നേതൃത്വത്തിൽ ജയദേവൻ & പാർട്ടി അവതരിപ്പിക്കുന്ന ഭക്തിഗാനസുധ തുടർന്ന് ദേശവാസികളുടെ കലാപരിപാടികൾ. ഡിസംബർ 24 ന് വൈകീട്ട് 5 ന് കലവറ നിറയ്ക്കൽ. രാത്രി 9 ന് ബീറ്റ്സ് തലശ്ശേരി അവതരിപ്പിക്കുന്ന ഗാനമേള. ഡിസംബർ 25ന് രാത്രി 8 ന് അയ്യപ്പ വിളക്ക് ഭജന. ഡിസംബർ 26ന് ഉച്ചയ്ക്ക് 12 ന് അന്നദാനം. വൈകീട്ട് 6.30 രഥഘോഷയാത്ര. തുടർന്ന് രാത്രി 12 ന് കൊടിയിറക്കം.
Sign in
Sign in
Recover your password.
A password will be e-mailed to you.