തിരുവനന്തപുരം : ജവഹർ ബാൽ മഞ്ച് 2023-2024 വർഷത്തിൽ മികച്ച പ്രവർത്തനം കാഴ്ചവച്ച ഒന്നാം സ്ഥാനത്ത് എത്തിയ ജില്ലക്കുള്ള കെ. കരുണാകരൻ സ്മാരക പുരസ്കാരം കണ്ണൂർ ജില്ല ചെയർമാൻ സി. വി.എ. ജലീൽ എ. ഐ. സി. സി. വർക്കിംഗ് കമ്മീറ്റി അംഗം രമേശ് ചെന്നിത്തലയിൽ നിന്നും സ്വീകരിച്ചു. ചടങ്ങിൽ നാഷണൽ ചെയർമാൻ ഡോ.ജി. വി. ഹരി, കേരളത്തിന്റെ ചുമതലയുള്ള എ.ഐ. സി.സി സെക്രട്ടറിമാരായ വി.കെ. അറിവഴകൻ, സെക്രട്ടറി കൃഷ്ണ അല്ലവരു, ജവഹർ ബാൽ മഞ്ച് ദേശീയ കോർഡിനേറ്റർ മാരായ, ഹസ്സൻ അമൻ, ഫൺറസ്സൽ സംസ്ഥാന ചെയർമാൻ ആനന്ദ കണ്ണശ്ശ, കെ.പി സി. സി. ജനറൽ സെക്രട്ടറി പഴക്കുളം മധു, രാഷ്ട്രീയ കാര്യ സമിതി അംഗം ചെറിയാൻ ഫിലിപ്പ് ,സംസ്ഥാന കോർഡിനേറ്റർമാരായ അഡ്വ. ലിഷ ദീപക് , പി. ഷമീർ തുടങ്ങിയവർ സംബന്ധിച്ചു.