മമ്പറം : മമ്പറം എടപ്പാടി ശ്രീ കളരി ഭഗവതീ ക്ഷേത്ര സന്നിധിയിൽ, ആണ്ടു തിറയുത്സവസംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി അമ്മമലയാളം ഭാഷാ ശില്പശാല 22 ന് ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെ നടത്തുന്നു. മലയാള ഭാഷാപഠനത്തിൽ തല്പരരായ ഹൈസ്കൂൾ , ഹയർസെക്കൻ്ററി , കോളജ് വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. കൂടുതൽ അന്വേഷണങ്ങൾക്കും പേര് രജിസ്റ്റർ ചെയ്യാനും 9495743763, 6282788391 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് . പ്രവേശനം ആദ്യം പേര് തരുന്ന 25 വിദ്യാർത്ഥികൾക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. എസ്. കെ. വിനയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്ന ശില്പശാലയിൽ വേണുദാസ് മൊകേരി പരിശീലനം നിർവ്വഹിക്കും.
Sign in
Sign in
Recover your password.
A password will be e-mailed to you.