പാനൂർ : ശിശു ദിനാഘോഷത്തിന്റെ ഭാഗമായി ജവഹർ ബാൽ മഞ്ച് കോടിയേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽ കെ ജി മുതൽ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലെ കുട്ടികൾക്കായി ചോതാവൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് ചിത്രരചന മത്സരം നടത്തി.
വർണ്ണോത്സവം ഡി.സി.സി ജന.സെക്രട്ടറി വി. രാധാകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളന ഉദ്ഘാടവും, സമ്മാന വിതരണവും എം ഹരീന്ദ്രൻ മാസ്റ്റർ നിർവഹിച്ചു. വി. സി പ്രസാദ്, കെ. ശശിധരൻ , ടി. പി പ്രേമനാഥൻ , കെ. പി ഭാർഗവൻ, കെ. പി കുശലകുമാരി , ദിനേശൻ പച്ചോൾ, കെ ചന്ദ്രബാബു , കെ ഉത്തമൻ എന്നിവർ നേതൃത്വം നൽകി.