പാനൂർ :
സിപിഐ എം പാനൂർ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി കമ്പവലി മൽസരം നടന്നു. മീത്തലെ ചമ്പാട് മാക്കുനിയിൽ പ്രത്യേകം തയാറാക്കിയ മൈതാനിയിൽ റെയിൽവേ ദേശീയ വടംവലി താരം വി പി നിധിൻ ഉദ്ഘാടനം ചെയ്തു. കെ കെ മണിലാൽ അധ്യക്ഷനായി. സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് കെ കെ പവിത്രൻ, കെ ജയരാജൻ, കെ ഇ മോഹനൻ, കെ രവീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ പി ഷൈജു സ്വാഗതം പറഞ്ഞു.