മാഹി: പുതുച്ചേരിയിലെ ആർട് ആൻ്റ് കൾച്ചർ ഡിപ്പാർട്ട്മെൻ്റിൻ്റെ കീഴിലുള്ള പ്രമുഖ കലാപരിശീലന കേന്ദ്രമായ പൽക്ക ലൈക്കൂടത്തിൻ്റെ
ഒരു യൂണിറ്റ് മാഹിയിൽ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് രമേശ് പറമ്പത്ത് എംഎൽഎ പറഞ്ഞു.
കേന്ദ്ര വസ്ത്ര മന്ത്രാലയത്തിൻ്റെ ആഭിമുഖ്യത്തിൽ മയ്യഴിയിൽ കഴിഞ്ഞ രണ്ട് മാസക്കാലമായി നടത്തി വരുന്ന ചിത്രകലാ കേമ്പിൽ രൂപപ്പെട്ട ചിത്രങ്ങളുടെ ത്രിദിന പ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ.കേരള ഫോക്ലോർ അക്കാദമി പ്രോഗ്രാം ഓഫീസർ പി.വി. ലാവ്ലിൻ മുഖ്യാതിഥിയായിരുന്നു. കോഴ്സ് ഡയറക്ടർ കെ.ഇ.സുലോചന അദ്ധ്യക്ഷയായിരുന്നു. ചാലക്കര പുരുഷു, പ്രഥമാദ്ധ്യാപകൻ ഹരീന്ദ്രൻ, ശുഭശ്രീ സംസാരിച്ചു. പള്ളൂർ.കസ്തൂർബാ ഹൈസ്കൂളിൽ നടക്കുന്ന പരിപാടിയിൽ ചിത്രകലാ സോദാഹരണ പ്രഭാഷണവുമുണ്ടായി. ചുമർചിത്രകലാ ഗ്ലാസ് പെയിൻ്റിങ്ങ് ,എംബ്രോയിഡറി, ക്രോഷി എന്നിവയിലാണ് പരിശീലനം നൽകുന്നത്.
Sign in
Sign in
Recover your password.
A password will be e-mailed to you.
Prev Post