പാനൂർ :സംസ്ഥാനത്തെ മികച്ച പ്രാദേശിക ലേഖകനുള്ള കെകെ രാജീവൻ സ്മാരക പത്രപ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു. കൂത്തുപറമ്പ് രക്തസാക്ഷിയും ദേശാഭിമാനി പാനൂർ ഏരിയാ ലേഖകനുമായിരുന്ന കെകെ രാജീവന്റെ സ്മരണയ്ക്കായി കെകെ രാജീവൻ കലാ സാംസ്കാരികവേദി യാണ് പതിനായിരത്തിയൊന്ന് രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്ന അവാർഡ് നൽകുന്നത് . 2023 നവംബർ ഒന്നിനും 2024 ഒക്ടോബർ 31 നുമിടയിൽ മലയാളം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച മികച്ച വാർത്തയ്ക്കാണ് പുരസ്ക്കാരം. വാർത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ രണ്ടു കോപ്പിയും, ബ്യൂറോ ചീഫിന്റെ സാക്ഷ്യപത്രവും, ബയോഡാറ്റ സഹിതം നവംബർ 20ന് മുമ്പായി സെക്രട്ടറി , കെ കെ രാജീവൻ കലാ സാംസ്കാരിക വേദി രാജു മാസ്റ്റർ മന്ദിരം, പാനൂർ 670692 എന്ന വിലാസത്തിൽ അപേക്ഷ ലഭിക്കണം – ഫോൺ: 9961373770.
Sign in
Sign in
Recover your password.
A password will be e-mailed to you.