മാഹി – ചൊക്ലി PWD റോഡിലെ വേലായുധൻ മൊട്ട , മങ്ങാട്, കവിയൂർ ഭാഗത്ത് ഇരു വശങ്ങളിലും ജൽ ജീവൻ മിഷൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി കുഴി എടുത്തെങ്കിലും ശാസ്ത്രിയമായ രീതിയിൽ കുഴി മൂടാത്തത് റോഡിന്റെ വശങ്ങളിലുള്ള കോൺക്രീറ്റ് ബീമുകൾ അലക്ഷ്യമായി അവിടെ തന്നെ ഇട്ടിരിക്കുന്നതും നിത്യേന നൂറ് കണക്കിന് വാഹന യാത്രികർക്ക് പ്രയാസം സൃഷ്ടിക്കുന്നു .വലിയ വാഹനങ്ങൾ വരുമ്പോൾ ഇരുചക്ര വാഹന യാത്രികൾ അരികിലുള്ള കുഴിയിൽ വീഴുന്നതും പതിവാകുന്നു മഴയിൽ അരികിലുള്ള മണ്ണുംചരലും റോഡിൽ നിറയുന്നത് നിരവധി വാഹനയാത്രകർ അപകടത്തിൽ പെടുന്നു. അധികൃതർ ആവശ്യമായ നടപടി സ്വീകരികാത്തത് മനുഷ്യന്റെ ജീവഹാനി വരെ സംഭവിക്കാൻ കാരണമാകന്ന അവസ്ഥയാണ് ഇവിടെയുള്ളത്. റോഡ് പൂർവ്വസ്ഥിതിയിലാക്കാൻ സത്വര നടപടി സ്വീകരിക്കണമെന്നാണ് ഇതുവഴിയുള്ള വാഹന യാത്രികരുടെ ആവശ്യം.