കൂത്തുപറമ്പ് :ഗാന്ധിജയന്തി വാരാചരണത്തിന്റെ ഭാഗമായികൂത്തുപറമ്പ് ഗവ.ഹയർ സെക്കൻ്ററി സ്കൂൾ എസ് പി സി യൂണിറ്റ് – – -ഗാന്ധിജിയുടെ ജീവിതവും ആദർശവും – എന്ന വിഷയത്തിൽ പ്രഭാഷണ
പരിപാടി നടത്തി.റിട്ടയേർഡ് ഹെഡ്മാസ്റ്റർ വി.ഇ.കുഞ്ഞനന്തൻ പ്രഭാഷണം നടത്തി .
എസ് പി സി സീനിയർ ജൂനിയർ കേഡറ്റുകൾ പങ്കെടുത്ത ചടങ്ങിൽ വിദ്യാർഥികളുമായി കുഞ്ഞനന്തൻ മാസ്റ്റർ ഗാന്ധിയൻ ആശയങ്ങളെക്കുറിച്ചും സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും സംവദിച്ചു.
സ്കൂൾ ഹെഡ്മാസ്റ്റർ ദിനേശൻ കെ കേഡറ്റുകൾക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിന് സീനിയർ , ജൂനിയർ കേഡറ്റുകളായ വാമിക സ്വാഗതവും മുഹമ്മദ് ഷെസിൽ നന്ദിയും പറഞ്ഞു. പ്രവർത്തനങ്ങൾക്ക് എസ്പിസി അദ്ധ്യാപകൻ ( CPO) പിപ്രകാശൻ മാസ്റ്റർ നേതൃത്വം നൽകി
Sign in
Sign in
Recover your password.
A password will be e-mailed to you.