Latest News From Kannur

നിരോധിത പുകയില ഉദ്പന്നങ്ങൾ പിടികൂടി

0

മയ്യഴി: മാഹി ബസിലിക്ക തിരുനാൾ തുടങ്ങാനിരിക്കെ മാഹി പോലീസ് നഗരത്തിൽ പരിശോധന ശക്തമാക്കി. ടൗണിലെ കടകൾ കേന്ദ്രികരിച്ച് നടത്തിയ പരിശോധനയിൽ മാഹി കെ.ടി.സി പമ്പ് കവലയിലെ രാഘവൻ്റെ കടയിൽ നിന്നു. ഹൻസ് ഉൾപ്പെടെയുള്ള നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. മാഹി പോലീസ് സൂപ്രണ്ട് എസ്. ശരവണൻ, ഇൻസ്പെക്ടർ ഷൺമുഖം എന്നിവരുടെ നിർദ്ദേശത്തെ തുടർന്ന് മാഹി പോലിസ് സബ്ബ് ഇൻസ്പെക്ടർമാരായ കെ.സി.അജയകുമാർ, കിഷോർ, സുനിൽ പ്രശാന്ത്, കോൺസ്റ്റബിൾ ശ്രീജേഷ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് നിരോധിന പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തത്.

Leave A Reply

Your email address will not be published.