മയ്യഴി: മൻ കി ബാത്തിൽ ഭാരത പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിജി അനുമോദിച്ച ശ്രീമതി. രമ്യ . കെ പാലക്കാട് പുതുപ്പരിയാരം ഗ്രാമ പഞ്ചായത്തിലെ വെണ്ണക്കര സ്വദേശിനിയാണ്. മാഹി, കണ്ണൂർ നെഹ്റു യുവകേന്ദ്രയുടെ ജില്ലാ യൂത്ത് ഓഫീസറാണ് . മാഹിയിൽ ബീച്ചിലും പരിസര പ്രദേശങ്ങളിലും ശുചിത്വവുമായി നടത്തുന്ന ക്യാംപയിനിൽ മികച്ച പ്രവർത്തനം നടത്തിയതിനാണ് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിജിയുടെ അനുമോദനത്തിന് അർഹയായത്. അദ്ദേഹം മൻ കീ ബാത്തിലൂടെ രമ്യയെ രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ പരിചയപ്പെടുത്തി.മികച്ച പ്രവർത്തനം വഴി നാടിന്റെ അഭിമാനമായി മാറിയ രമ്യക്ക് ഒരായിരം അഭിനന്ദനങ്ങൾ.
Sign in
Sign in
Recover your password.
A password will be e-mailed to you.