Latest News From Kannur

സൈബർ തട്ടിപ്പിനെതിരെ ബോധവത്ക്കരണവുമായി പുതുച്ചേരി പോലീസ്

0

മാഹി: മൊബൈൽ ഫോൺ വഴി സൈബർ തട്ടിപ്പ് വർധിച്ച് വരുന്ന സാഹചര്യത്തിൽ ബോധവത്ക്കരണവുമായി പുതുച്ചേരി പോലീസ് _മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി മാഹി പോലീസ് സൂപ്രണ്ട് ജി.ശരവണൻ ഉദ്ഘാടനം ചെയ്തു -സി.ഐ-ആർ.ഷൺമുഖം ,മാഹി എസ്.ഐ.കെ.സി.അജയകുമാർ എന്നിവർ ഈ വിഷയത്തെ കുറിച്ച് സംസാരിച്ചു. എറണാകുളത്തെ ഹൈടെക് കമ്പനി ചെയർമാൻ ശ്രീനാഥ് ക്ലാസെടുത്തു. എങ്ങനെ ഉപഭോക്താക്കൾ വഞ്ചിതരാകുന്ന എന്ന വീഡിയോ പ്രദർശനവുമുണ്ടായി.
സോഷ്യൽ മീഡിയ നമ്മളെ നിയന്ത്രിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുകയാണെന്നും, പണം ഹേക്ക് ചെയ്യുന്ന സംഭവങ്ങൾ വർദ്ധിച്ചു വരികയാണെന്നും ക്ലാസിൽ വിശദീകരിച്ചു.രണ്ട് മാസം കൂടുമ്പോൾ അവരവരുടെ ഇമെയിൽ പാസ് വേഡ് മാറ്റുവാനും, വേഗത്തിൽ മനസിലാക്കുവാൻ പറ്റാത്ത വിധത്തിലുള്ള പാസ് വേഡ് ഉപയോഗിക്കുവാനും അദ്ദേഹം നിർദ്ദേശിച്ചു. വരുന്ന കാലഘട്ടം നിയന്ത്രിക്കുവാൻ പോകുന്നത് കമ്പ്യൂട്ടറാണ് – വിദ്യാർഥികളും, യുവാക്കളും ജാഗ്രതയിലിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.മാഹി മേഖലയിലെ കുടുംബ കൂട്ടായ്മയിലെ അംഗങ്ങൾ, വ്യാപാരികൾ ,മാഹിയിലെ പോലീസ് സേന, യുവജനങ്ങൾ എന്നിവർ പങ്കെടുത്തു.

Leave A Reply

Your email address will not be published.