മാഹി കോ-ഓപ്പറേറ്റീവ് കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ 2024-2026 അധ്യയന വർഷത്തെ BEd സഹവാസ ക്യാമ്പ് സെപ്തംബർ 18 മുതൽ 22വരെ വെള്ളിയോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂളിൽ വച്ച് നടന്നു.
സെപ്തംബർ 18 വൈകുന്നേരം കോഴിക്കോട് ജില്ലാ പഞ്ചായത്ത് വെൽഫെയർ ചെയർമാൻ പി സുരേന്ദ്രൻ മാസ്റ്റർ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു.
വാണിമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സുരയ്യ ടീച്ചർ അധ്യക്ഷത വഹിച്ചു.
MCCTE വൈസ് പ്രസിഡൻറ് ശ്രീജേഷ് പള്ളൂർ ക്യാമ്പ് സന്ദേശം നൽകി.
വാർഡ് മെമ്പർ എ.പി ഷൈനി,സ്കൂൾ പ്രിൻസിപ്പാൾ കെ.പി ഗിരീശൻ മാസ്റ്റർ,
പി ടി എ പ്രസിഡന്റ് കെ.പി രാജൻ,ഹെഡ്മാസ്റ്റർ അബ്ദുൽ മുനീർ,ഐ അനിൽ, ജലീൽ ചാലക്കണ്ടി,പവിത്രൻ പി,നാണു കെ പി, ചന്ദ്രൻ പി,മുത്തലിബ്, എൻ.ബി,അഷറഫ് കൊറ്റാല, കെ.സി പവിത്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
ക്യാമ്പ് കോർഡിനേറ്റർ എ.പി സുരേന്ദ്രൻ സ്വാഗതവും
MCCTE സ്റ്റാഫ് സെക്രട്ടറി ഡോ.അഞ്ജലി രാജീവൻ നന്ദിയും പറഞ്ഞു.
തുടർന് വിവിധ സെഷനുകളിലായി വ്യത്യസ്തങ്ങളായ നൈപുണ്യ പരിശീലന പരിപാടികൾ നടന്നു.