മാഹി പൊതുമരാമത്ത് വകുപ്പിൽ ഇഞ്ചിനീയർ ആയിരിക്കെ അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ഇഞ്ചിനിയർ ടി.കെ.വേണു അനുസ്മരണവും എൻഡോവ്മെൻ്റ് വിതരണവും വി.എൻ.പുരുഷോത്തമൻ ഗവ. ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. ചടങ്ങിൽ വെച്ച് ഗണിതത്തിൽ ഏറ്റവും ഉയർന്ന മാർക്ക് കരസ്ഥമാക്കിയ കുമാരി നിഹ സൻജീവിന് ഉപഹാരവും ക്യാഷ് അവാർഡും നൽകി. മാഹി പൊതുമരാമത്ത് മുൻ എക്സിക്യൂട്ടീവ് ഇഞ്ചിനീയർ ഒ.പ്രദീപ് കുമാർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രധാന അദ്ധ്യാപിക ലളിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഇഞ്ചിനീയർ കെ.ബി.അബ്ദുൾ സലീം അനുസ്മരണഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് സി.പി.അനിൽകുമാർ, അനിൽ കുമാർ കാനഡ, ശ്രീകുമാർ ഭാനു, എം.കെ.ബീന ടീച്ചർ സംസാരിച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.