Latest News From Kannur

ഗാന്ധിസ്മാരക വിജ്ഞാന കേന്ദ്രം ; ഗാന്ധി ജയന്തി ആഘോഷം

0

കായലോട് :പറമ്പായി ഗാന്ധിസ്മാരക വിജ്ഞാന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ആഘോഷം ഒക്ടോബർ 2 ന് ബുധനാഴ്ച പറമ്പായി ഗാന്ധി സ്മാരക വിജ്ഞാന കേന്ദ്രത്തിൽ നടക്കും.
രാവിലെ പതാക വന്ദനത്തോടെ പരിപാടികൾക്ക് തുടക്കമാകും. പുഷ്പാർച്ചന അനുസ്മരണം , പായസ വിതരണം , വിവിധ മത്സരങ്ങൾ എന്നിവക്ക് ശേഷം വൈകിട്ട് 5 മണിക്ക് സാംസ്കാരിക സദസ്സ് ആരംഭിക്കും. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. അഡ്വ. ഇ. ആർ വിനോദ് സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യും.

Leave A Reply

Your email address will not be published.