മാഹി : അയൽവാസിയായ സ്ത്രീയും അവരുടെ രണ്ടു മക്കളും ചേർന്ന് വീട്ടിൽ നിന്നും മാരകമായ വിഷവാതകം പരിസ്ഥിതിക്കും തൻ്റെ കുടുംബത്തിനും ദോഷകരമായി ബാധിക്കുന്ന രീതിയിൽ പ്രയോഗിക്കുന്നതായി ഈസ്റ്റ് പള്ളൂർ തട്ടാൻ്റവിടെ കെസന്തോഷ് കുമാർ. ഇത് സംബന്ധിച്ച് പള്ളൂർ പോലീസിലും മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർക്കും പുതുച്ചേരി ലഫ്. ഗവർണ്ണർക്കും ഇതിനകം തന്നെ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വാർത്ത സമ്മേളനത്തിൽ പരാതിക്കാരനായ കെ.സന്തോഷ് കുമാർ അറിയിച്ചു.തനിക്കും തൻ്റെ കുടുംബത്തിനും സമാധാനത്തോടെ ജീവിക്കുവാനുള്ള സുരക്ഷിത സാഹചര്യവും നീതിയും അധികാരികളിൽ നിന്നും ലഭിക്കാത്തതിനാൽ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി പരാതിക്കാരനായ ഈസ്റ്റ് പള്ളൂരിലെ തട്ടാൻ്റവിടെ കെ.സന്തോഷ്കുമാർ അറിയിച്ചു.
ഞാൻ ഒരു ഇലക്ട്രീഷ്യനും മെക്കാനിക്കുമാണ്. എൻ്റെ വീടിനു സമീപം താമസിക്കുന്ന അയൽവാസിയായ സ്ത്രീയും അവരുടെ രണ്ടു മക്കളും ചേർന്ന് വീട്ടിൽ നിന്നും മാരകമായ വിഷവാതകം തളിച്ച് പരിസ്ഥിതിക്കും എൻ്റെ കുടുംബത്തിനും ദോഷകരമായി ബാധിക്കുന്ന രീതിയിൽ നടത്തുന്ന കാര്യങ്ങൾ വിശദീകരിച്ച് പള്ളൂർ പോലീസിലും മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർക്കും പുതുച്ചേരി ലഫ്. ഗവർണ്ണർക്കും ഇതിനകം തന്നെ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് വാർത്ത സമ്മേളനത്തിൽ പരാതിക്കാരനായ കെ.സന്തോഷ് കുമാർ അറിയിച്ചു.
ഫ്രീഡം ഫൈറ്ററുടെ ഭാര്യയായ എൻ്റെ അമ്മ സൗമിനിക്ക് അസ്തമയുടെ അസുഖവും പ്രായാധിക്യമായ അസുഖവും നിലവിലുണ്ട്.കഴിഞ്ഞ ഓണ ദിവസം മാരകമായ വിഷ വാതക ഗന്ധം ശ്വസിച്ച് അമ്മയ്ക്കും എൻ്റെ രണ്ടു മക്കൾക്കും ശ്വാസതടസ്സം അനുഭവപെട്ടിരുന്നു. ഞങ്ങളുടെ വീടും അവരുടെ വീടും തമ്മിൽ ഒരു മീറ്റർ അകലം മാത്രമായതിനാൽ അവരുടെ വീട്ടിൽ നിന്നും പുറം തള്ളുന്ന വിഷ വാതകം നേരിട്ട് നമ്മുടെ വീട്ടിനകത്തേക്കാണ് എത്തുന്നത്. ഏകദേശം ഒന്നര വർഷത്തോളമായി പല ദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും ഈ വിഷ വാതകം തളിക്കുന്നുണ്ട്. ഇതുകാരണം പ്രായമായ എൻ്റെ അമ്മയും14ഉം12ഉം വയസ്സുള്ള എൻ്റെ മക്കളുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
വിഷ വാതകം തള്ളുന്ന പ്രവണത രൂക്ഷമായതോടെ ഇക്കോ മീറ്റർ എന്ന വായു പരിശോധന ഉപകരണം ഉപയോഗിച്ച് ഞങ്ങൾ പരിശോധിച്ചപ്പോൾ മാരകമായ രോഗം ബാധിക്കാൻ സാധ്യതയുള്ള വിഷ വാതകമാണ് തള്ളുന്നതെന്ന് മനസ്സിലാക്കിയിട്ടുണ്ട്. അവർ അന്തരീക്ഷത്തിൽ തളിക്കുന്ന ഈ വിഷ പദാർത്ഥം കാരണം ഞങ്ങൾക്ക് വീട്ടിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണുള്ളത്. അന്തരീക്ഷത്തിൽ വിഷവസ്തുക്കൾ തളിക്കുന്നത് കുറ്റകരമാണ് ഇത് നമുക്ക് ആരോഗ്യം പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. അയതിനാൽ ഈവിഷയത്തിൽ ശാസ്ത്രീയമായ അന്വേഷണം നടത്തി എനിക്കും എൻ്റെ കുടുംബത്തിനും സമാധാനത്തോടെ ജീവിക്കുവാനുള്ള സുരക്ഷിത സാഹചര്യവും നീതിയും ലഭ്യമാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അധികാരികളിൽ നിന്നും നീതി ലഭിക്കാത്തതിനാൽ കോടതിയെ സമീപിക്കാൻ തീരുമാനിച്ചതായി പരാതിക്കാരനായ ഈസ്റ്റ് പള്ളൂരിലെ തട്ടാൻ്റവിടെ കെ.സന്തോഷ്കുമാർ അറിയിച്ചു.