മാഹി : നെഹ്‌റു യുവ കേന്ദ്ര, മൈ ഭാരത് എന്നിവയുടെ ആഭിമുഖ്യത്തിൽ സേവ സേ സെഖേൻ പരിപാടിക് തുടക്കം കുറിച്ചു. മാഹീ ഗവണ്മെന്റ് ജനറൽ ആശുപത്രിയുടെ സഹായത്തോടുകുടിയാണ് പരിപാടി സങ്കടിപ്പിക്കുന്നത്. വിവിധ ക്ലബ്ബിലെ അംഗങ്ങൾ, എൻ എസ് എസ് വോളന്റീർസ് എന്നിവർ 15 ദിവസം ആശുപത്രിയിൽ സേവനമനുഷ്ടിക്കും. ദിവസവും 4 മണിക്കൂർ ആണ് പ്രവർത്തനം. ക്യു നിയന്ത്രിക്കുക, ഒ പി യിൽ സഹായിക്കുക എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളിൽ വോളന്റീർസ് പങ്കാളികളാവും. പരുപാടിയുടെ ഉദ്ഘാടനം മാഹീ ജനറൽ ആശുപത്രി ഡെപ്യൂട്ടി ഡയറക്ടർ Dr. ഇസ്ഹാഖ് പി നിർവഹിക്കുകയും വോളന്റീർസിനു വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു. മാഹീ നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ശ്രീമതി രമ്യ കെ അധ്യക്ഷത വഹിച്ചു.