Latest News From Kannur

മാന്വല്‍ സ്‌കാവഞ്ചേര്‍സ് സര്‍വ്വേ ആരംഭിച്ചു.

0

കാസര്‍കോട് ജില്ലയില്‍ മാന്വല്‍ സ്‌കാവഞ്ചേര്‍സ് സംബ്ബന്ധിച്ച സര്‍വ്വേ നടന്നു വരുന്നു. 2013 ലെ മാന്വല്‍ സ്‌കാവഞ്ചേര്‍സ് ആക്ട് പ്രകാരം സ്‌കാവഞ്ചിംഗ് (തോട്ടിപ്പണി) തൊഴില്‍ ചെയ്യുന്നവരെ കണ്ടെത്താനും അവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമായിട്ടാണ് സര്‍വ്വേ നടത്തുന്നത്.മനുഷ്യ വിസര്‍ജ്യം നേരിട്ട് കൈകാര്യം ചെയ്യുന്നവരുണ്ടെന്കില്‍ അത്തരക്കാരെ കണ്ടെത്തുക എന്നതാണ് സര്‍വ്വേ ഉദ്ദേശിക്കുന്നത്. സെപ്ടിക് ടാങ്ക് ക്ലീന്‍ ചെയ്യുന്നവരേയും അത്തരത്തിലുള്ള ശുചീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരേയും സര്‍വ്വേയില്‍ ഉള്‍പ്പെടുത്തുന്നില്ല.
ജില്ലയില്‍ 2013 ലും 2018 ലും സര്‍വ്വേ നടത്തി.ജില്ലയെ മാന്വല്‍ സ്‌കാവഞ്ചേിംഗ് ഫ്രീയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ല എന്ന് കണ്ടെത്തി ബഹു.സുപ്രീം കോടതി പുതിയ സര്‍വ്വേ നടത്തുന്നതിന് നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് വീണ്ടും സര്‍വ്വേ നടത്തുന്നത്.അത്തരത്തില്‍ സ്‌കാവഞ്ചേിംഗ് പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നവരുണ്ടെങ്കില്‍ എത്രയും പെട്ടെന്ന് അതാത് ഗ്രാമപഞ്ചായത്ത്,നഗരസഭാ ഓഫീസുകളില്‍ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകള്‍ സഹിതം ഹാജരായി രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യമായ നടപടികള്‍ തദ്ദേശ സ്വയ് ഭരണ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ജില്ലാതല സർവ്വേ കമ്മിറ്റി  അറിയിച്ചു.

 

Leave A Reply

Your email address will not be published.