ന്യൂമാഹി: വയോജനങ്ങൾക്കായുള്ള സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് 19നു പുന്നോൽ മാപ്പിള എൽ പി സ്കൂളിൽ വെച്ചു 10 മുതൽ ഒരു മണി വരെ ന്യൂമാഹി ഗവ ആയുർവേദ ഡിസ്‌പെൻസറിയുടെയും ന്യൂമാഹി പഞ്ചായത്തിന്റെയും സഹകരണത്തോടെ നടത്തും. പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്തു ഉദ്ഘാടനം ചെയ്യും. ജീവിതശൈലി രോഗനിർണ്ണയവും പി.എച്ച്.സി. യുടെ നേതൃത്വത്തിൽ നടത്തും. ന്യൂമാഹി ആയുർവേദ ഡിസ്‌പെൻസറിയിലെ മെഡിക്കൽ ഓഫിസറുടെ ബോധവൽക്കരണ ക്ലാസും ഉണ്ടായിരിക്കുന്നതാണ്.