പാനൂർ : ഉരുൾ പൊട്ടലിൽ ദുരിതമനുഭവിക്കുന്ന വയനാടിന് ഐക്യദാർഢ്യമായി ചെണ്ടയാട് അബ്ദുറഹിമാൻ സ്മാരകം യു പി സ്കൂൾ വിദ്യാർഥികൾ സ്നേഹച്ചങ്ങല സംഘടിപ്പിച്ചു. ദുരന്തത്തിൽ മരണപ്പെട്ടവർക്ക് വേണ്ടി
വിദ്യാർഥികൾ മൗനമാചരിച്ചു.
ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി കൈകൾ ചേർത്ത് പിടിച്ച് സ്നേഹച്ചങ്ങല തീർത്ത് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.
ദുരിതമനുഭവിക്കുന്ന വർക്ക് സഹായമായി തങ്ങളാൽ കഴിയുമെന്ന് വിദ്യാർഥികൾ പ്രതിജ്ഞ ചെയ്തു. പ്രധാനാധ്യാപകൻ എം പി വിനോദൻ ഉദ്ഘാടനം ചെയ്തു. അമൃത ചന്ദ്ര, കെ മുഹമ്മദ് സജീദ്, ടി ഷിമിത്ത്, മൃദുല ചന്ദ്ര, ജോഷി ടി , പി സ്മിത , സി വി ജമിത സംസാരിച്ചു. അബ്ദുല്ല എം. പ്രജിഷ വാഴയിൽ നേതൃത്വം നൽകി.
Sign in
Sign in
Recover your password.
A password will be e-mailed to you.
Next Post