Latest News From Kannur

വിജയോത്സവം 2024

0

പാനൂർ : 2023-24 അധ്യയന വർഷത്തെ എൽ എസ് എസ് , യു എസ് എസ് വിജയികൾക്കും എസ് എസ് എൽ സി , പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികൾക്കും
ബാംഗ്ലൂർ ഐഐഎമ്മിൽ എം ബി എ അഡ്മിഷൻ നേടിയ പൂർവവിദ്യാർഥി മുഹമ്മദ് റോഷൻ പി കെ ക്കുമുള്ള അനുമോദന പരിപാടി കടവത്തൂർ വെസ്റ്റ് യു പിസ്കൂളിൽ വെച്ച് നടത്തപ്പെട്ടു.
പി ടി എ യുടെ ആഭിമുഖ്യത്തിൽ നടന്ന പ്രസ്തുത പരിപാടിയിൽ പ്രസിഡന്റ് സമദ് അറക്കൽ അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഉദ്‌ഘാടനവും പ്രതിഭകളായ വിദ്യാർത്ഥികൾക്കുള്ള സമ്മാന ദാനവും തൃപ്പങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി കെ തങ്കമണി നിർവഹിച്ചു.
വിജയികൾക്കുള്ള അനുമോദനവും അവാർഡ് ദാനവും പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സക്കീന തെക്കയിൽ നിർവഹിച്ചു.
ബാംഗ്ലൂരിൽ എംബിഎ പ്രവേശനം നേടിയ മുഹമ്മദ് റോഷൻ പി കെ ക്കുള്ള അനുമോദനം ഒഎസ് എ പ്രസിഡന്റ് പൊയിൽ അബ്ദുള്ള സാഹിബ് നിർവഹിച്ചു. പരിപാടിയിൽ ആശംസ അർപ്പിച്ചുകൊണ്ട് എൻഐഎസ് ജനറൽ സെക്രട്ടറി ടിമുഹമ്മദ് അഷ്റഫ്, ഒഎസ് എ സെക്രട്ടറി ഡോ.കെ അബൂബക്കർ,
സ്കൂൾ സബ് കമ്മിറ്റി കൺവീനർ കെ അബൂബക്കർ,മദർ പി ടി എ പ്രസിഡന്റ്‌ നുഫൈസ, എസ് ആർ ജികൺവീനർ എ ഇബ്രാഹിം മാസ്റ്റർ, സ്കൂൾ ലീഡർ മുഹമ്മദ്‌ നിഹാൽ എന്നിവർ സംസാരിച്ചു.പരിപാടിക്ക് ഹെഡ്മാസ്റ്റർ മുഹമ്മദ്‌ ഫാറൂഖ് മാസ്റ്റർ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി അബ്ദുല്ല കെ എം നന്ദിയും പറഞ്ഞു.

Leave A Reply

Your email address will not be published.