പാനൂർ: ഉരുൾപ്പൊട്ടൽ ഭീഷണിയെ തുടർന്ന് നരിക്കോട്ടുമലയിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പിൽ യുവജനത കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ചു. ക്യാമ്പിൽ കഴിയുന്നവരിൽ നിന്നും ആവശ്യങ്ങൾ കേട്ടറിഞ്ഞ നേതാക്കൾ വരും ദിവസങ്ങളിൽ സാധന സാമഗ്രികൾ എത്തിച്ചു നൽകാമെന്ന് അറിയിക്കുകയും ചെയ്തു. ആർ.വൈ.ജെ.ഡി.
കൂത്തുപറമ്പ് മണ്ഡലം പ്രസിഡണ്ട് എം.കെ.രഞ്ജിത്ത്, സംസ്ഥാന കമ്മിറ്റി ട്രഷറർ കെ.സിനി, മണ്ഡലം വൈസ് പ്രസിഡൻ്റ് ഷിജിന പ്രമോദ്, ജില്ലാ ഭാരവാഹികളായ സുനിത, എൻ.കെ. റിജീഷ്, പി. ബൈജു,
ടി. ദിപീഷ്, എൻ.പി.ദീപ് ന എന്നിവരാണ് തിങ്കളാഴ്ച നരിക്കോട്ട് മല സാംസ്കാരിക കേന്ദ്രത്തിലെത്തിയത്.
Sign in
Sign in
Recover your password.
A password will be e-mailed to you.