Latest News From Kannur

ഉപതിരഞ്ഞെടുപ്പ്: 30 ന് പ്രാദേശിക അവധി

0

ജില്ലയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തലശ്ശേരി നഗരസഭയിലെ 18 പെരിങ്കളം, കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമ പഞ്ചായത്ത് 07 ആലക്കോട്, പടിയൂര്‍ കല്ല്യാട് പഞ്ചായത്തിലെ 01 മണ്ണേരി എന്നീ വാര്‍ഡ് പരിധിയിലെ സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ജൂലൈ 30ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു.
പോളിങ്ങ് ബൂത്തുകളായ ശ്രീനാരായണ നഴ്‌സറി- കുട്ടിമാക്കൂല്‍, ഗാന്ധി വിലാസം എഎല്‍പി ബ്ലാത്തൂര്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജൂലൈ 29, 30 തിയ്യതികളിലും പോളിങ്ങ് ബൂത്തും വോട്ടെണ്ണല്‍ കേന്ദ്രവുമായ ആലക്കോട് ദേവി സഹായം എല്‍പി സ്്കൂളിന് ജൂലൈ 29,30,31 തിയ്യതികളിലും അവധി പ്രഖ്യാപിച്ചു.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകളിലെ വോട്ടര്‍മാരായ ജീവനക്കാര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് അനുമതി നല്‍കണമെന്ന് ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് ബൂത്തില്‍ പോയി വോട്ട് ചെയ്യുന്നതിന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ അനുമതി നല്‍കണമെന്നാണ് നിര്‍ദേശം.ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡ് പരിധിയില്‍ ജൂലൈ 28ന് വൈകിട്ട് ആറ് മണി മുതല്‍ 31ന് വൈകിട്ട് ആറ് മണി വരെ ഡ്രൈഡേ പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവായി.

Leave A Reply

Your email address will not be published.