മാഹി: മയ്യഴി വിമോചന സമര സേനാനി ഐ.കെ.കുമാരൻ മാസ്റ്ററുടെ 25ാം ചരമവാർഷികദിനത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. സ്റ്റാച്ച്യു ജംഗ്ഷനിലെ ഗാന്ധിജി, സി.ഇ.ഭരതൻ, ഐ.കെ.കുമാരൻ മാസ്റ്റർ എന്നിവരുടെ പ്രതിമയിലും സ്വവസതിയിലെ ഐ.കെയുടെ സ്മൃതി മണ്ഡപത്തിലും ഐ.കെ.കുമാരൻ സ്മാരക സൊസൈറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ഐ.കെ. സ്മാരക കേന്ദ്രത്തിൽ നടന്ന അനുസ്മരണ യോഗത്തിൽ കീഴന്തൂർ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ഐ.അരവിന്ദൻ, എ.കെ.സുരേശൻ മാസ്റ്റർ, പി.പി.വിനോദൻ, സത്യൻ കോളോത്ത് സംസാരിച്ചു.