Latest News From Kannur

കേന്ദ്ര ഭരണം നിലനിർത്താനും ഘടകകക്ഷികളെ സന്തോപ്പിക്കാനും ജനങ്ങളെ കബളിപ്പിക്കുന്ന ബജറ്റ്: മുൻ മുഖ്യമന്ത്രി വി.നാരായണസാമി

0

പുതുച്ചേരി: കേന്ദ്ര സർക്കാർ അവതരിപ്പിച്ച 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് സമൂഹത്തിലെ നാനാ തുറകളിലെ ജനങ്ങളെ വഞ്ചിക്കുന്നതും ഭരണം നിലനിർത്താൻ ഘടകകക്ഷികളെ സന്തോഷിപ്പിക്കുന്നതുമായ ബജറ്റാണെന്ന് പുതുച്ചേരി മുൻ മുഖ്യമന്ത്രി വി.നാരായണ സാമി പറഞ്ഞു. കർഷകർക്ക് ഇളവുകൾ, പുതിയ വ്യവസായങ്ങൾ സൃഷ്ടിക്കൽ, തൊഴിലവസരങ്ങൾ വർധിപ്പിക്കൽ, പണപ്പെരുപ്പം കുറയ്ക്കൽ എന്നിവയ്ക്ക് പ്രാധാന്യം നൽകാതെ കേന്ദ്ര ധനമന്ത്രി അവതരിപ്പിച്ച ബജറ്റ്നിരാശാ ജനകമാണ്. കർഷകരുടെ പ്രധാന ആവശ്യങ്ങളായ വിളവെടുത്ത ധാന്യം സംഭരിക്കുന്നതിനും വളത്തിനും ഉപകരണങ്ങൾക്കും സബ്‌സിഡി നൽകുകയെന്ന കാര്യം പരിഗണിക്കാതെ, കർഷകർക്ക് ബാങ്ക് വായ്പകൾ വാരിക്കോരി നൽകി അവരെ കടക്കെണിയിേലേക്ക് തള്ളിവിടുന്ന ബജറ്റായി മാറിയിരിക്കുകയാണ്.ബീഹാറിനും ആന്ധ്രയ്ക്കു വേണ്ടി പ്രത്യേക പാക്കേജ് നൽകി സഖ്യക്ഷികളെ സന്തോഷിച്ചപ്പോൾ തമിഴ്‌നാടും പുതുച്ചേരിയും ഉൾപ്പെടെ പ്രതിപക്ഷം കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളെ പൂർണ്ണമായും അവഗണിച്ചിരിക്കയാണ്.
പുതുച്ചേരിക്ക് സംസ്ഥാനപദവി, കടം എഴുതിത്തള്ളൽ, പുതുച്ചേരിയെ കേന്ദ്ര ധനകാര്യ കമ്മീഷനിൽ ഉൾപ്പെടുത്തുക തുടങ്ങിയ നമ്മുടെ പ്രധാന ആവശ്യങ്ങൾ ഒന്നും പരിഗണിച്ചില്ലയെന്നു മാത്രമല്ല ബി.ജെ.പിയുടെ സഖ്യത്തിൽ ഭരിക്കുന്ന പുതുച്ചേരി സംസ്ഥാനത്തെ എൻ.ആർ.കോൺഗ്രസ് സർക്കാരിനെ പോലും ഈ ബജറ്റിൽ കേന്ദ്ര സർക്കാർ അവഗണിച്ചിരിക്കയാണ്. പുതുച്ചേരിക്കായി പുതിയ റെയിൽവേ പദ്ധതികളോ വികസനത്തിന് പ്രത്യേക പദ്ധതികളൊന്നുമില്ല. രാജ്യത്തിൻ്റെ വികസനത്തിനുള്ള ബജറ്റല്ല. സഖ്യകക്ഷികളെ പ്രീതിപ്പെടുത്തുന്ന ബജറ്റാണെന്ന് പുതുച്ചേരി
മുൻ മുഖ്യമന്ത്രി വി.നാരായണസാമി കുറ്റപ്പെടുത്തി.

Leave A Reply

Your email address will not be published.