സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ്റെ സ്വയം തൊഴിൽ വായ്‌പാ പദ്ധതിക്ക് കീഴിൽ വായ്‌പാ അനുവദിക്കുന്നതിനായി ജില്ലയിലെ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട തൊഴിൽ രഹിതരായ യുവതി യുവാക്കളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. പരമാവധി നാല് ലക്ഷം രൂപയാണ് വായ്‌പ.
കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ താഴെയുള്ള 18 നും 55 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും വിശദ വിവരങ്ങളും എ കെ ജി ആശുപത്രിക്ക് സമീപം തട്ടാ കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കോർപ്പറേഷന്റെ ജില്ലാ ഓഫീസിൽ ലഭ്യമാണ്. ഫോൺ:04972705036,
9400068513
Sign in
Sign in
Recover your password.
A password will be e-mailed to you.