കേരള സ്റ്റേറ്റ് എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയും സംസ്ഥാന ആരോഗ്യ കുടുംബ ക്ഷേമ വകുപ്പും ചേർന്ന് വിദ്യാർത്ഥികൾക്കിടയിൽ എച്ച് ഐ വി/ എയ്ഡ്‌സിനെക്കുറിച്ച് അവബോധം നൽകുന്നതിനായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. അന്താരാഷ്ട്ര യുവജന ദിനത്തിനു മുന്നോടിയായി ജില്ലാ അടിസ്ഥാനത്തിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 17- 25 വയസ്സിനിടെ പ്രായമുള്ള സ്ത്രീ, പുരുഷ, ട്രാൻസ് ജെൻഡർ വിഭാഗങ്ങൾക്കായുള്ള മാരത്തൺ, (റെഡ് റൺ) , 17-25 വയസ്സിനിടെ പ്രായമുള്ള കോളേജ് വിദ്യാർഥികൾക്കായുള്ള ഫ്ലാഷ് മോബ്, എട്ട്, ഒമ്പത് , 11 ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്കുള്ള ക്വിസ് എന്നീ മത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്.മാരത്തൺ മത്സരം ഒന്ന്, രണ്ടു, മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 5000,3000,2000 രൂപയും ഫ്ലാഷ് മോബ് മത്സരം ഒന്ന്, രണ്ടു, മൂന്നു, നാല്, അഞ്ചു സ്ഥാനക്കാർക്ക് യഥാക്രമം 5000,4500,4000,3500,3000 രൂപയും ക്വിസ് മത്സരം ഒന്ന്, രണ്ടു, മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 6000,5000, 4000 എന്നിങ്ങനെ ക്യാഷ് അവാർഡുനൽകും.മാരത്തൺ, ക്വിസ് മത്സരത്തിലെ ആദ്യ സ്‌ഥാനക്കാർക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. സ്കൂൾ തലത്തിൽ വിജയിക്കുന്ന രണ്ടു പേരടങ്ങിയ ടീമിനെയാണ് ജില്ലാ തല ക്വിസ് മത്സരത്തിൽ പങ്കെടുപ്പിക്കുക. ജൂലൈ 25 ന് മുമ്പായി9400207026, 6282805586 എന്നീ നമ്പറുകളിൽ വിളിച്ചു രജിസ്റ്റർ ചെയ്യുകയോ പള്ളിക്കുന്നിലെ ജില്ലാ എയ്ഡ്‌സ് കൺട്രോൾ ഓഫീസുമായി ബന്ധപ്പെടുകയോ ചെയ്യണമെന്ന് ഡി എം ഒ അറിയിച്ചു.