പാനൂർ: മഹിള കോൺഗ്രസ് പാനൂർ ബ്ലോക്ക് കമ്മിറ്റി ചെണ്ടയാട് പ്രിയദർശിനിയിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണം കണ്ണൂർ ജില്ല മഹിള കോൺഗ്രസ് ജില്ല സെക്രട്ടറി ഷീന ഭാസ്ക്കരൻ ഉദ്ഘാടനം ചെയ്തു. മഹിള കോൺഗ്രസ് പാനൂർ ബ്ലോക്ക് കമ്മിറ്റി ഒരു വർഷം നീണ്ടു നിൽക്കുന്ന ഉമ്മൻ ചാണ്ടി വയോമിത്രം,ഉമ്മൻ ചാണ്ടി വിദ്യാധനം എന്നീ പദ്ധതികൾ ഏറ്റെടുത്ത് നടത്തുമെന്ന് അധ്യക്ഷ വഹിച്ച ബ്ലോക്ക് മഹിള പ്രസിഡണ്ട് ബിന്ദു കെ സി പ്രഖ്യാപിച്ചു.പാനൂർ ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കെ പി രാമചന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി.ഗ്രാമ പഞ്ചായത്ത് മെമ്പർ ഉഷ എം, സേവാദൾ കൂത്തുപറമ്പ് നിയോജക മണ്ഡലം പ്രസിഡണ്ട് ഭാസ്ക്കരൻ വയലാണ്ടി, പുത്തൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിജീഷ് കെ പി, ബേബി സരോജം, സുനിൽകുമാർ എം എം, പ്രേമ കെ കെ, ജയൻ ചെണ്ടയാട്, സുനിഷ സി തുടങ്ങിയവർ പ്രസംഗിച്ചു