പഴശ്ശി : ജെ സി ഐ പഴശ്ശിയുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ റാങ്ക് വാങ്ങിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷനിൽ രണ്ടാം റാങ്ക് നേടിയ അശ്വതി ഇ , കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് M. Sc കെമിസ്ട്രി വിത്ത് ഡ്രഗ് സ്പെഷ്യലൈസേഷനിൽ തേഡ് റാങ്ക് വാങ്ങിയ വാഫിയ ബഷ്ണി, കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും എം എ മലയാളത്തിൽ ഫോർത്ത് റാങ്ക് നേടിയ നിഖില കെ കെ എന്നീ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. പ്രസ്തുത പരിപാടി കാലടി സംസ്‌കൃത സർവകലാശാല മുൻ അസിസ്റ്റന്റ് രജിസ്ട്രാറും ജെ സി ഐ പഴശ്ശി മുൻ പ്രസിഡന്റുമായ Dr. ടി പി രവീന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. ജെ സി ഐ പഴശ്ശി പ്രസിഡന്റ് ദിലീപ് കൊതേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ അമൽ മണി, വിശാഖ് കെ നമ്പൂതിരി, നിസാമുദ്ധീൻ കെ എൻ, രഞ്ജിത്ത് കുമാർ, ഷിനോജ് കാഞ്ഞിലേരി, മഹേഷ് വി എം, ഷിറോസ് കരിയിൽ, Dr. സുധീർ ഇ,സുധീപ് സി വി, സരീഷ് പയ്യമ്പള്ളി, ഇ വി ഷനിൽ, രജനി പി വി , രാജേഷ് മഞ്ചാൻ എന്നിവർ സംസാരിച്ചു