പാനൂർ : സിപി ഐ എം പാനൂർ ഏരിയ കമ്മിറ്റിയംഗവും, കർഷക സംഘം നേതാവു മായിരുന്ന സിഎസ് ബാബുവിൻ്റെ ആറാം ചരമ വാർഷികം കടവത്തൂരിൽ ആചരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും, പ്രകടനവും. കടവത്തൂർ ടൗണിൽ നടന്ന അനുസ്മരണ പൊതു യോഗം സി പി ഐ എം ജില്ലാ സെക്രട്ടറിയേറ്റംഗം പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. തൃപ്രങ്ങോട്ടൂർ ലോക്കൽ സെക്രട്ടറി പികെ മുകുന്ദൻ അധ്യക്ഷനായി. സിപി ഐ എം ജില്ലാ കമ്മിറ്റിയംഗം കെകെ പവിത്രൻ, പാനൂർ ഏരിയ സെക്രട്ടറി കെ ഇ കുഞ്ഞബ്ദുള്ള, എരിയ കമ്മിറ്റിയംഗം എ രാഘവൻ, സജീവൻ ശ്രീകൃഷ്ണപുരം എന്നിവർ സംസാരിച്ചു. അനുബന്ധമായി സ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മൽസരം പാനൂർ ബിആർസി ട്രെയിൻ കെ ശോഭ ഉദ്ഘാടനം ചെയ്തു. യുപി വിഭാഗത്തിൽ ഈസ്റ്റ് വള്ള്യായി യുപി സ്ക്കൂളിലെ തൃജിവിദ്, കൊളവല്ലൂർ യൂപി സ്ക്കൂളിലെ ദക്ഷ സുമേഷ്, എലാങ്കോട് യൂപി സ്ക്കൂളിലെ ഏണസ്റ്റോ ധ്രുവ്, ഹൈസ്ക്കൂൾ വിഭാഗത്തിൽ അലൻ്റ എസ് സുനിൽ, നവനിയ കെ, ശിവതേജ് എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾ നേടി ജേതാക്കളായി. ഉപഹാരവും, ക്യാഷ് പ്രൈസും പി പുരുഷോത്തമൻ വിജയികൾക്ക് സമ്മാനിച്ചു
Sign in
Sign in
Recover your password.
A password will be e-mailed to you.