Latest News From Kannur

മാലിന്യമുക്തം നവകേരളം: നഗരസഭാ ദ്വിദിന ശിൽപ്പശാല

0

മാലിന്യ മുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി രണ്ടാം ഘട്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി കോർപ്പറേഷൻ – നഗരസഭാ തല ജില്ലാ ദ്വിദിന ശിൽപശാല ജൂലായ് 11, 12 തീയതികളിൽ കാട്ടാമ്പള്ളി കൈരളി ഓഡിറ്റോറിയത്തിൽ നടക്കും.കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ശില്പശാല വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്യും. ജില്ലാ കലക്ടർ അരുൺ കെ വിജയൻ അധ്യക്ഷത വഹിക്കും. തദ്ദേശ ഭരണ വകുപ്പ്, കില, ഹരിത കേരളം മിഷൻ, ശുചിത്വ മിഷൻ,കെ.എസ്.ഡബ്ല്യൂ.എം.പി., കുടുംബശ്രീ, ക്ലീൻകേരളകമ്പനി, എന്നിവയുടെ നേതൃത്വത്തിലാണ് ശില്പശാല സംഘടിപ്പിക്കുന്നത്

സമ്പൂർണത, സുസ്ഥിരത, മനോഭാവ മാറ്റം എന്നീ ലക്ഷ്യങ്ങളോടെയാണ് രണ്ടാം ഘട്ട പ്രവർത്തനങ്ങൾ നടക്കുന്നത്. നഗരസഭകളിലെ വിവിധ തല ഉദ്യോഗസ്ഥർ, റിസോഴ്സ് പേഴ്സൺമാർ, എന്നിവർക്കായാണ് ജില്ലാതല ശിൽപശാല സംഘടിപ്പിക്കുന്നത്.

 

Leave A Reply

Your email address will not be published.