ജില്ലയിൽ കൊതുക് ജന്യ രോഗങ്ങൾ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ തളിപ്പറമ്പ് മാർക്കറ്റ് പരിസരത്ത് പരിശോധന നടത്തി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് തളിപ്പറമ്പ് ഫീൽഡ് സ്റ്റേഷൻ, തളിപ്പറമ്പ് നഗരസഭ, ഏഴോം ബ്ലോക്ക് പി എച്ച് സി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ആയിരുന്നു പരിശോധന. ഡി വി സി യൂണിറ്റ് തളിപ്പറമ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ സി വി സുരേഷ്ബാബു, ഫീൽഡ് അസിസ്റ്റന്റ് പി മധു, ലതീഷ്, ബിജു, സജീവൻ , ഡി വി സി യൂണിറ്റ് ഫീൽഡ് വർക്കർമാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. പരിശോധനയിൽ കണ്ടെത്തിയ ന്യൂനതകൾ നഗരസഭയെ അറിയിക്കുകയും നടപടിക്ക് നിർദേശിക്കുകയും ചെയ്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.