പൊലീസ് ഉദ്യോഗസ്ഥർക്കിടയിലെ മാനസിക സംഘർഷം ലഘൂകരിക്കാൻ കണ്ണൂർ റൂറൽ പോലീസും ജില്ലാ മെഡിക്കൽ ഓഫീസും (ആരോഗ്യം) സംയുക്തമായി സ്‌ട്രെസ് മാനേജ്മെന്റ് ക്ലാസ്സ് തളിപ്പറമ്പിൽ സംഘടിപ്പിച്ചു. ജില്ലാ മാനസിക ആരോഗ്യ പരിപാടി നോഡൽ ഓഫീസർ ഡോ. വീണ ഹർഷൻ, ബിഹേവിയർ തെറാപ്പിസ്റ് സി അമീർ എന്നിവർ ക്ലാസെടുത്തു.കണ്ണൂർ റൂറൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പി എം സജീവ് കുമാർ, സൈബർ സെൽ എസ് ഐ ടി എസ് സായിബ് കുമാർ എന്നിവർ സംസാരിച്ചു.